12 June 2011

ഒരു കൊച്ചു സ്വപ്നം

അന്നായിരുന്നു ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍. എതിരാളികളെ നേരിടാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരായിരുന്നു.
ഞങ്ങളുടെ ആരാധകരെ ഒട്ടും നിരാശപെടുത്താതിരിക്കാന്‍ കപ്പു ഞങ്ങള്‍ നേടും എന്ന ഉറച്ച വിശ്വാസത്തോടെ കളത്തില്‍ ഇറങ്ങി, കളി തുടങ്ങി..
ചുറ്റുപാട് നിന്നും ആരവ കോലഹലങ്ങളുമായി ഞങ്ങളുടെ ആരാധകര്‍, ഞങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നു തന്നിരുന്നു കൊണ്ടിരുന്നു..
കളി തുടങ്ങി ആദ്യ മിനുട്ടുകള്‍കുള്ളില്‍ തന്നെ, ആ സുവര്‍ണാവസരം എന്‍റെ കാലുകളെ തേടിയെത്തി...

ബോളിതാ, എന്‍റെ കാലുകളുടെ ചലനത്തിനായി കാത്തിരിക്കുന്നു... കാണികളും...

സര്‍വ ശക്തിയുമെടുത്ത് ഞാന്‍ ആഞ്ഞടിച്ചു... ഗോള്‍ പോസ്റ്റ്‌ ലക്ഷ്യമാക്കി..

ഗോള്‍ള്‍ള്‍ള്‍ള്‍ള്‍ള്‍...........!!!!!!!!!!!!


അയ്യോഓഓഓഓഓ..  അമ്മേഏഏഏഏഏ ...!!!!!!!!!!!!

ആരാധകരുടെ ആഘോഷതിമിര്‍പ്പിനിടയിലും, ഒരു നിലവിളി ശബ്ദം ഞാന്‍ കേള്‍കുന്നുണ്ടായിരുന്നു...

ഞെട്ടി എഴുന്നേറ്റു, കണ്ണ് തുറന്നു... ലൈറ്റ് ഇട്ടു നോക്കി..
ഒപ്പം കിടന്നുറങ്ങിയിരുന്ന അച്ഛമ്മയെ കാണുന്നില്ല...

***********************************************************

പിന്നീടങ്ങോട്ട് മൂന്നു മാസത്തോളം തണ്ടല്‍ വേദനയുടെ ബെല്‍ട്ടുമായിട്ടായിരുന്നു അച്ഛമ്മയുടെ വാസം...
ആ സംഭവത്തിനു ശേഷം എന്‍റെ ഫുട്ബോള്‍ കളി അച്ഛന്‍ അവസാനിപ്പിച്ചു.
പിന്നീട് ഞാന്‍ ബോക്സിങ്ങിനു ചേര്‍ന്നു..  അതോടെ അച്ഛമ്മ വീട്ടില്‍ നിന്ന് താമസവും മാറ്റി...