11 December 2010

ഹ്രസ്വ ദൈര്‍ഖ്യമുള്ള സ്വപ്‌നങ്ങള്‍

ഇന്റര്‍വ്യുകള്‍ അറ്റന്‍ഡ് ചെയ്തു മടുത്തു നടക്കുമ്പോഴും, എന്‍റെ സ്വപ്നങ്ങള്‍ക് നിറവ്യത്യാസമുണ്ടായിരുന്നില്ല. അവ മങ്ങാന്‍ പാകത്തിനുള്ളവയയിരുന്നില്ല.
പിന്നെയും ഞാന്‍ അന്വഷണം തുടര്‍ന്നു കൊണ്ടിരുന്നു. അതെ സമയം എന്‍റെ സ്വപ്നങ്ങളുടെ നിറ ദൈര്‍ഖ്യം മനസ്സിലാക്കാന്‍ കഴിവില്ലാത്ത എന്‍റെ വീട്ടുക്കാര്‍ എനിക്ക് എങ്ങിനെയെങ്കിലും ഒരു ജോലി ശരിയാക്കാന്‍ സമാന്തരമായി മറ്റൊരു കോണിലൂടെ  ശ്രമിച്ചു കൊണ്ടിരുന്ന വിവരം ഞാനറിയുന്നത്, ആ ശ്രമത്തിന്‍റെ പരിസമാപ്തി എന്‍റെ സ്വപ്നങ്ങളെ ചവിട്ടിയമര്‍ത്തി കടന്നു വന്ന ആ നിമിഷത്തിലായിരുന്നു. ഞാന്‍ എന്‍റെ പ്രതിഷേധം മൌനതിലൊതുക്കി നില്‍കുമ്പോള്‍, മുത്തശ്ശിയുടെ ആ വാക്കുകള്‍
-"പഠിച്ചതും കെട്ടി പിടിചോണ്ടിരുന്നാല്‍ തിന്നാനും, കുടിക്കാനും ആരും കൊണ്ട് വന്നു തരില്ല ന്‍റെ  കുട്ട്യേ.. നിന്നെ മാത്രം കണ്ട ഈ കുടുംബം ഇങ്ങനെ കഴിയനെ.." -
എന്‍റെ സ്വപ്നങ്ങള്‍ക് വിള്ളലെല്‍പ്പിക്കുന്നത് ഞാനറിഞ്ഞു. ഇനി ഒരിക്കലും എനിക്ക് എന്‍റെ സ്വപങ്ങളിലെ വര്‍ണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയില്ല..
ആലോചിക്കുന്തോറും, നെഞ്ചില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു.. തൊണ്ട ഇടറി..
ഞാന്‍ തീരുമാനിച്ചു..
വടക്കേ ഇന്ത്യയിലെ വലിയ ഒരു ഓട്ടുകമ്പനിയിലെ നിസ്സാരമായ ആ ജോലിയില്‍ നാളെ കാലത്ത് ജോയിന്‍ ചെയ്യണം. പെട്ടിയും, സര്‍ടിഫികെട്ടും എല്ലാം പായ്ക്ക് ചെയ്തു തരുമ്പോള്‍ ഓരോ സാധനങ്ങള്‍ പെട്ടിയുടെ എവിടെയാണെന്നും മറ്റും അമ്മ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിലും ഞാന്‍ കേള്‍കുന്നുണ്ടയിരുന്നു..
ആ വീടിനോടും, എല്ലാവരോടും യാത്ര പറഞ്ഞു, തകര്‍ക്കപെട്ട എന്‍റെ സ്വപ്നങ്ങളെ അവിടെ ഉപേക്ഷിച്ച്, കോലായില്‍ നിന്നും വീതിയില്ലാത്ത ആ ചെറിയ ചെമ്മണ്‍ പാതയിലെക്കിറങ്ങി നടക്കുമ്പോള്‍, ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി...

നിറഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ പുതിയ സ്വപ്‌നങ്ങള്‍ പൂത്തുതുടങ്ങിയിരിക്കുന്നു..
നിറം മങ്ങാത്ത പുതിയ സ്വപ്‌നങ്ങള്‍..

സ്വയം ശപിച്ചു തിരിഞ്ഞു നടകുമ്പോള്‍ പാന്റിന്റെ വലതു പോക്കെറ്റില്‍ കയ്യിട്ടു, ഞാന്‍ ഒന്ന് കൂടി ഉറപ്പു വരുത്തി..
ആ കുറിപ്പ് ഭദ്രമായി, അവിടെ തന്നെ ഉണ്ടെന്നു..

അങ്ങ് ദൂരെ നിന്നും ഒരു ട്രെയിനിന്റെ ചൂളം വിളി മുഴങ്ങുന്നുണ്ടായിരുന്നു...

ചാപ്ലി എന്ന സംഭവം

ചാപ്ലി ഒരു സംഭവമായിരുന്നു..
പുഷുവാണെങ്കില്‍ ഒരു മഹാ സംഭവവും..
ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം ചാപ്ലിയും, പുഷുവും, ഉടായിയും കൂടി ബൈക്കില്‍, കോളേജില്‍ നിന്നും വരുകയായിരുന്നു..
പോലീസ് സ്റ്റേഷന്‍റെ മുന്‍പില്‍ ചെക്കിംഗ് ഉണ്ടെന്നു വഴിയില്‍ നിന്നും വിവരം കിട്ടി..
വണ്ടി തിരിക്കാനൊന്നും ചാപ്ലി മെനകെട്ടില്ല, കാരണം പുഷു കൂടെ ഉള്ളത് തന്നെ..

പുഷു എന്ന് പറഞ്ഞാല്‍ ഇംപ്രെഷന്‍ ആണ്...
ആളുകളെ ഇംപ്രസ്‌ ചെയ്തു കയ്യിലെടുക്കുന്ന ഒരു മായജലകാരന്‍..
എല്ലാവകും വേണ്ടപെട്ടവന്‍.. സുഹൃത്ത്‌.. വഴികാട്ടി..
സ്റ്റേഷനും  അതിനുള്ളിലുള്ളവരെല്ലാം  അവന്‍റെ സുഹൃത്തുകളില്‍ കുറച്ചു പേര്‍ മാത്രമായിരുന്നു..
ചാപ്ലി ദൈര്യപൂര്‍വം ബൈക്ക് പെടച്ചു വന്നു..
പറഞ്ഞ പോലെ സ്റ്റേഷന്‍റെ മുന്‍പില്‍  മൂന്ന് പേര്‍ കാകി ഉടുപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു...
പുഷുവും ഉടായിയും ചാപ്ലിക്ക് ദൈര്യം പകര്‍ന്നു നല്‍കി.. "ഒന്നും നോക്കേണ്ട.. നീ ഇട്തു പോയ്കോ.. "
വണ്ടി ഒന്ന് വേഗം കുറച്ച ശേഷം ചാപ്ലി മുന്നോട്ടു തന്നെ തുടര്‍ന്നു.. ചുറ്റുപാട് ശ്രദ്ധികാതെ മറ്റു രണ്ടു പേരും തല കുനിച്ചിരുന്നു 'ബുദ്ധിപൂര്‍വ്വം'..
"എന്ത്..!!!!! തീക്കട്ടയില്‍ ഉരുമ്പരിക്കുന്നോ..??????"
ഒരു ബൈക്കില്‍ മൂന്ന് പേര്‍, ഇത്രയും ദൈര്യത്തില്‍, അതും സ്റ്റേഷന്‍റെ മുന്‍പിലൂടെ ഓടിച്ചു പോകുന്നു..
മുന്നില്‍ നില്‍കുന്ന പോലീസ്കാരന്‍ ബൈക്ക് നിര്‍ത്താനായി കൈ കാണിച്ചു.....
പുഷുവിനെ അറിയുന്ന പോലീസ്കാരന്‍ ഹായ് പറയുകയാണെന്ന് കരുതി തിരിച്ചും കൈ കാണിച്ചു ചാപ്ലി വണ്ടി നിര്‍ത്താതെ തന്നെ ഓടിച്ചു പോന്നു...
മെയിന്‍ റോഡില്‍ നിന്നും പോക്കറ്റ്‌ റോഡിലേക്ക് കയറി റൂമിലേക്ക്‌ കുതിക്കുമ്പോള്‍, അപ്രതീക്ഷിതമായി ഒരു ജീപ്പ് മുന്നില്‍ വന്നു നിന്നു..
എല്ലാവരും അവരവരുടെ വണ്ടികളില്‍ നിന്നും ചാടി ഇറങ്ങി.
ജീപ്പില്‍ നിന്നും ഇറങ്ങിയത്‌ പുതിയ എസ്.ഐ ആയിരുന്നു(പുഷു ഒന്ന് നോക്കി.. വീണ്ടും കണ്ണ് തിരുമ്പി ഒന്ന് കൂടെ നോക്കി ).
ചാടി ഇറങ്ങിയ ആ പുതിയ പോലീസ് എസ്.ആയിയുടെ വലത്തേ കൈ ഒന്ന് ഉയര്‍ന്നു ചാപ്ലിയുടെ ഇടത്തെ കവിളിലൂടെ തൊട്ടുരുമ്മി കടന്നു പോയി.
സഹായത്തിനായി പുഷുവിനെയും ഉടായിയെയും നോക്കിയ ചാപ്ലി അങ്ങ് ദൂരെയുള്ള അസ്തമയ സൂര്യന്‍റെ സൌന്ദര്യം ആസ്വദിക്കുന്ന രണ്ടു പേരെ കണ്ടു അന്തം വിട്ടു നിന്നു...

9 December 2010

ഇംഗ്ലീഷില്‍ ആയിരുന്നേല്‍ ആ അടി നഷ്ടപെട്ടെനെ...

ഇതൊരു റാഗ്ഗിംഗ് കഥയാണ്.. റാഗ്ഗിംഗ് എന്ന് പറയുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന അടിയും കുത്തും ചവിട്ടും ഒന്നും അല്ല ഈ കഥയില്‍ പകരം, 'തൃശൂര്‍ മലയാളം' മാത്രം പഠിച്ചു പോയി എന്ന തെറ്റുകൊണ്ടു രാഗ്ഗിങ്ങിനിടയില്‍ അടി മേടികേണ്ടി വന്ന ഒരു കഥ..

കോളേജില്‍ ചേര്‍ന്ന്, ഹോസ്റ്റല്‍ ജീവിതം തുടങ്ങിയതിനു ശേഷം, രാഗ്ഗിങ്ങില്‍ രക്ഷ നേടാനായി വളരെ സൂക്ഷിച്ചായിരുന്നു പുറത്തു പോകെല്ലാം. കോളേജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക് പ്രവേശനം ഇല്ലാത്തതിനാല്‍, ഞങ്ങളെ തപ്പി അവര്‍ പുറത്തു നടക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ ഞാന്‍ പിടിക്കപെട്ടു, അതും ഹോസ്റ്റലിന് പുറത്തു താമസിക്കുന്ന കുറച്ചു ടീംസിന്‍റെ കയ്യില്‍ .
അവരുടെ റൂമില്‍ ചെല്ലേണ്ട സമയമെല്ലാം 'ഫിക്സ് ' ചെയ്തു, "ചെല്ലതിരുന്നാലോ, ആരെയെങ്കിലും അറിയിക്കാന്‍ ശ്രമിച്ചാലോ, ഇവിടെ മാത്രമല്ല ലോകത്തുള്ള ഒരു കോളേജിലും നീ പഠിക്കില്ല എന്ന മുന്നറിയിപ്പോടെ" അവര്‍ എന്നെ പറഞ്ഞു വിട്ടു...
അന്ന് വൈകുന്നേരം അഞ്ചു മണിക്ക് കോളേജ് കഴിഞ്ഞ ഉടനെ എന്നെ അവര്‍ പൊക്കി ബൈക്കില്‍ നടുവില്‍ ഇരുത്തി ഒരു കാട്ടുമുക്കിലെകായിരുന്നു കൊണ്ടുപോയത്.
ഞാന്‍ കരുതി രാഗ്ഗ് ചെയ്തു അബദ്ധവശാല്‍  ഞാന്‍ കൊല്ലപെട്ടാല്‍ ശവം ഇവിടെ ഉപേക്ഷിച്ചാല്‍ ആരും അറിയില്ല അതിനാകും ഇവിടം തിരഞ്ഞെടുത്തതെന്ന്, പിന്നെടെനിക്ക് മനസ്സിലായി അവരുടെ റൂം ഇവിടെയാണ്. ഒരു ശ്മശാനം പോലെ തോന്നിക്കുന്ന ഈ സ്ഥലത്ത് തന്നെ റൂം തിരഞ്ഞെടുക്കാനുള്ള കാരണം റാഗ്ഗിംഗ് മറ്റുള്ളവര്‍ അറിയതിരികാന്‍ വേണ്ടിയാകും എന്നും എനിക്ക് തോന്നി.. ഇതെല്ലം ഞാന്‍ ആലോചിക്കുമ്പോള്‍ വളരെ സന്തോഷവാനായിരുന്നു. പേടിച്ചു പേടിച്ചു എന്റെ കാലുകള്‍ തളരുന്ന പ്രതീതിയായിരുന്നു. മൂത്രമൊഴിക്കാന്‍ മുട്ടി മുട്ടി എന്തും സംഭവിക്കുന്ന അവസ്ഥ, പക്ഷെ ചോദിയ്ക്കാന്‍ പേടി.. അങ്ങിനെ ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് നിന്നും അവരുടെ കൂടെ നടന്നു വീടിന്റെ മുന്നിലെത്തി. അവിടെ ഒരു പത്തിരുപതു പേര്‍. അതും കൂടി കണ്ടതോടെ , ഞാന്‍ അമ്മയെയും എല്ലാവരെയും ഒന്നോര്‍ത്തു. മരിക്കാന്‍ പോകുന്നു. കരച്ചില്‍ വരുന്നു.. ആകെ കൂടി... റാഗ്ഗിംഗ്!!! ഇരുപതു പേര്‍ കൂടി എന്നെ കൊല്ലുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കുന്നേരം ഒരുവന്‍, എവിടെ നിന്നോ ആരോ ഒരു ചവിട്ടും പിന്നെ ഒരു അലര്‍ച്ചയും കേട്ടു. "പ്ഫാ നായിന്റെ മോനെ അടികെട സല്യൂട്ട്" അതോടു കൂടി ഞാന്‍ കരച്ചില്‍ തുടങ്ങി.. പൂര കരച്ചില്‍.. ഉറക്കെ ഓലിയിട്ടു കരയാന്‍ തുടങ്ങിയതോടെ അങ്ങിനെ ആരോകെയോ എന്നെ പോകി കൊണ്ട് പോയി ഏതോ റൂമില്‍ ഇട്ടടച്ചത് മാത്രം ഓര്‍മയിലുണ്ട്... പിന്നെ എപ്പോഴോ റൂം തുറന്നു എന്നെ ഒരുത്തന്‍ കൊണ്ട് പോയി കുറെ ഉപദേശിച്ചു. ആരും ഒന്ന് ചെയ്യില്ല പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു വേറെ ഒരു റൂമിന്റെ മുന്നിലെത്തിച്ചു..

ഭയം വിട്ടുമാറാതെ മെല്ലെ ഞാന്‍ വിശലമായ ആ മുറിയിലേക്ക് നീങ്ങി..
അവിടെ ഞാന്‍ കണ്ടു... യേശു ക്രിസ്തുവിനെ, തൊട്ടപ്പുറത്ത് വീരപ്പന്‍..
പിന്നെ ഒരു  ആനയും പാപ്പാനും, തട്ടുകടയില്‍ ചായയുണ്ടാക്കുന്ന തിരക്കില്‍ മറ്റൊരാള്‍..
വേറൊരിടത്ത് ഒരു കള്ളുകുടിയന്‍ തകര്‍ത്താടുന്നു ..

അതിനിടയില്‍ അപ്പുറത്ത് ഒരുവന്‍ "റേപ്" ചെയ്യുന്നു.. പക്ഷെ ആരെയാണ് എന്ന് എനിക്ക് വ്യക്തമായില്ല.
കാരണം, അവനെ കൂടാതെ അവിടെ വേറെ ആരെയും കാണാന്‍ ഉണ്ടായിരുന്നില്ല..

പെട്ടെന്ന് ഒരര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി..
" നായിന്റെ മോന്‍റെ മോന്‍റെ മോനെ.. പണി ഒന്നും ഇല്ലാലെ.. കാഴ്ച കണ്ടു ഇങ്ങനെ രസിക്യാലെ..??"
അവിടെ കിടക്കുന്ന സിഗരറ്റിന്റെ കുറ്റികള്‍ ചൂണ്ടി കാണിച്ചു കൊണ്ട് മറ്റൊരുവന്‍ പറഞ്ഞു.. "അതെല്ലാം എടുത്തു ചാടെട..."
ഞാന്‍ പതിയെ ചെന്ന് ആ കുറ്റികളെല്ലാം പെറുക്കി എടുത്തു ചാടി.. ഒരു നാലഞ്ച് ചാട്ടം. എന്നിട്ട് ഞാന്‍ ചാട്ടം നിര്‍ത്തി മാറി നിന്നു..
 എന്നോട് ചാടാന്‍ പറഞ്ഞവന്‍, ഞാന്‍ ആ കുറ്റികളെല്ലാം പിടിച്ചു നില്കുന്നത് കണ്ടപ്പോള്‍ പിന്നെയും അലറി..
"അതും പിടിച്ചോണ്ട് , അവടെ നിക്കാന പറഞ്ഞ്നെ .. ചാടെട..!!" പിന്നെ ഒന്നും നോക്കിയില്ല ഞാന്‍.. അതെല്ലാം പിടിച്ചോണ്ട്.. നിര്‍ത്താതെയുള്ള ചാട്ടമായിരുന്നു.." , എന്‍റെ ചാട്ടം കണ്ടു അന്തം വിട്ടു നില്കുകയയിരുന്ന, എന്നോട് ചാടാന്‍ കല്പിച്ചവന്‍ പിന്നെയും എന്‍റെ അടുത്ത് വന്നു ചോദിച്ചു.."നിന്നോട് എന്ത് ചെയ്യാനാ, ഞാന്‍ പറഞ്ഞെ ..? "
ഞാന്‍ പറഞ്ഞു.. "ഇതൊക്കെ എടുത്തിട്ട് ചാടാന്‍.."
അവന്‍ വീണ്ടും അലറി .. "അന്നിട്ട്‌ മോന് എന്തന്ന ഇത്ര നേരം ചെയ്തേനെ.. ഇതും പിടിച്ചോണ്ട് തുള്ളി യ്യെന്തന്നെ എടങ്ങേറക്വ ... അതിടുത്തു ആ കൊട്ടെല്‍ക് (ചവറ്റു കൊട്ട) ചാടെട , നായിന്‍റെ മോനെ.."
ആ അലര്‍ച്ചയില്‍ എനിക്ക് ഒരു കാര്യം മനസ്സിലായി ,
അവന്‍ ഉദ്ദേശിച്ച ചാട്ടം ഇതല്ല.. ഇതെല്ലം നിലത്തു വെച്ച് അതിനു മുകളിലൂടെ ആ കൊട്ടെല്‍ക് എടുത്തു ചാടാനാണ് പറയ്ന്നത്..
അങ്ങിനെ ആ പെറുക്കിയെടുത്ത കുറ്റികളെല്ലാം, നിലത്തു വീണ്ടും കൂട്ടിവെച്ച ശേഷം അതിനു മുകളിലൂടെ ഒരു ചാട്ടവും നേരെ ആ കൊട്ടെല്‍ക്.
കൊട്ടെല്‍ വന്നു നിന്നതും കൊട്ട നടു പിളര്‍ന്നു തകര്‍പ്പണമായി. കൊട്ടയിലെ ചപ്പു ചവറെല്ലാം പുറത്തും..


ടപ്പ്!!

ആ ശബ്ദം മാത്രമേ ഞാനും കേട്ടുള്ളൂ..

പക്ഷെ തലയില്‍ ഒരു തരിപ്പ് അനുഭവപെട്ടു..  
കണ്ണില്‍ ഇരുട്ടും അതില്‍ ചെറിയ മിന്നലുകള്‍ പോലെ എന്തോ വന്നു പോകുന്നതും പോലെ തോന്നി..
തല കുടഞ്ഞു ശ്വാസം നേരെയാകി, എഴുന്നേറ്റു നിന്നപ്പോഴേക്കും, ശബ്ദം കേട്ടു മറ്റുള്ളവന്മാര്‍ വന്നു അവനെ പിടിച്ചു മാറ്റി, എന്നെ
പുറത്തേക്കു കൊണ്ട് വന്നു, കാര്യങ്ങള്‍ അറിഞ്ഞ അവര്‍ എനിക്ക് മനസ്സിലാകി തന്നു..
"ചാടുക" എന്ന വാക്ക് തൃശ്ശൂരില്‍ നിന്നും കോഴിക്കോട് വഴി കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍, വന്നു ചേരുന്ന വ്യതിയാനങ്ങളെ കുറിച്ച്..

അങ്ങിനെ ആ അടി എനിക്ക് ഒരു പുതിയ പാഠം സമ്മാനിച്ചു..
ജില്ലകളുടെ അതിരുകള്‍ താണ്ടുമ്പോള്‍ ശൈലികളില്‍ മാത്രമല്ല, അര്‍ഥങ്ങളിലും മലയാള ഭാഷയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ടെന്ന പാഠം..

25 November 2010

നീല ബക്കറ്റ്‌ - ഒരു ഓര്‍മ കുറിപ്പ്(ഏറ്റവും കുറഞ്ഞത്‌, ഒരു ബക്കറ്റെന്‍കിലും നഷ്ടപ്പെട്ട് പോയ എന്‍റെ എല്ലാ നവോദയന്‍ സുഹൃത്തുകള്‍ക്കുമായി)

ജിന്ജിയും, കട്ടയും, ജുബ്ബനും, ബോട്ടിയും വാസിയും ചാളപ്പനും പരധനും എല്ലാം കഥാപാത്രങ്ങള്‍ മാത്രമാണ്..അവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സാദ്രിശ്യം എന്തായാലും തോന്നും എന്ന് ഉറപ്പായത് കൊണ്ട് പറയട്ടെ..

അത്

അത്

തികച്ചും സത്യമാണ്.. അതെ ഇത് അവര്‍ തന്നെ,, നിങ്ങള്‍ ഉദ്വെശിച്ചവര്‍ തന്നെ...


"ആ ബക്കറ്റ്‌ ... നീല ബക്കറ്റ്‌, അത് പോയല്ലോ..!!" ഈ പാട്ട് എല്ലാരുവരും കേട്ടിട്ടുണ്ടാകുമെന്നു കരുതട്ടെ....

ഹോസ്റ്റല്‍ ജീവിതത്തിലെ ഒരു വലിയ നാഴിക കല്ലായിരുന്നു ബക്കറ്റ്‌..
.ഞാനും എന്‍റെ കൂട്ടുകാരും ആറാം ക്ലാസ്സില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞങ്ങളുടെ ഈറ്റവും വലിയ തലവേദന ആയിരുന്നു.. 'ബക്കറ്റ്‌...'ഞങ്ങളുടെ മാത്രമല്ല.. ഞങ്ങളുടെ അമ്മമാരുടെയും... പുതിയ ബക്കറ്റ്‌ മേടിച്ചു കൊണ്ടു വന്നു ഒരു വഴിക്കായി എന്‍റെ അമ്മ ഒരിക്കല്‍ എന്നോട് ചോദിച്ചു"അല്ല, മോനെ.. സത്യം പറ, നിനക്കെന്താ അവിടെ ബക്കറ്റ്‌ കച്ച്ചോടമാണോ..?" എന്ന്...!! മറുപടി ഒന്നും പറഞ്ഞില്ലേലും, എനിക്കും തോന്നിയിരുന്നു.. ഇവിടെയുള്ള ആര്‍ക്കോ വീട്ടില്‍ ബക്കറ്റ്‌ കച്ചവടം ഉണ്ടെന്ന്, ഇല്ലേല്‍ രക്തത്തിന് പകരം ബക്കറ്റ്‌ ഉരുക്കി കുടിക്കുന്ന ഏതോ ഒരു ചാത്തന്‍ ഞങ്ങളുടെ കൂടെ ഉണ്ടാവണം..
കാരണം, ബക്കെറ്റുകള്‍ അപ്രത്യക്ഷമായിരുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.. എവിടെയിങ്ങിലും വെച്ച് മറന്നു, ഓര്‍മ വരുമ്പോളേക്കും അത് 'പട്ടാളത്തിന്‍റെ വര്‍ക്ക്‌ഷോപ്പിലെതിയ കാറിന്‍റെ അവസ്ഥയിലെതിയിട്ടുണ്ടയിരിക്കും' പിന്നെ നോക്കിയിട്ട് ഒരു കാര്യവുമില്ല.. പോടീ പോലും കണ്ടുകിട്ടുകിയില്ല... ഇനി ബക്കറ്റ്‌, പോയാലും കണ്ടു പിട്ക്കാനായി പല വഴികളും ഞങ്ങള്‍ പ്രയോഗിച്ചു നോക്കിയിരുന്നു... പക്ഷെ ബക്കറ്റ്‌ പോയി കഴിഞ്ഞാല്‍ അത് തിരിച്ചു കിട്ടുക എന്നത് ഒരു അപൂര്‍വ സംഭവം (അപ്പോള്‍ തന്നെ ഒരു ലോട്ടറി എടുത്താല്‍ അത് അടിക്കുമെന്ന് 100 ശതമാനം ഗ്യരണ്ടീ ആയിരുന്നു) ആയിരുന്നതിനാല്‍ അതിനൊരു ഉത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല...

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ബക്കറ്റ്‌ എന്നത് ഒരു സംഭവം അല്ലാതായി മാറി..
പക്ഷെ അപ്പോഴും പുതിയ പിള്ളാരുടെ ബക്കെറ്റുകള്‍ കാണാതാകുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു...

അടി കിട്ടി മടുത്ത പട്ടി കടിക്കാന്‍ പഠിച്ച പോലെ.പിന്നീടുള്ള ജീവിതത്തില്‍, എല്ലതിനും ഉള്ള ഉത്തരങ്ങള്‍ ഓരോരുത്തര്‍ അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ കണ്ടെത്തി...

രസകരമായ അനുഭവങ്ങള്‍.. ഉത്തരങ്ങള്‍..
ബോട്ടി പറഞ്ഞു.. "പിള്ളേര്‍ടെ പണിയാടക്കെ.. അവന്മാര്‍ക്ക് കളക്ഷന്‍ ഇന്‍ട്രടക്കെ"ബോട്ടിക്കനെങ്കില്‍ കളര്‍ ബക്കെറ്റിന്റെ ഒരു കളക്ഷന്‍ ആയിരുന്നു.. പച്ചയും മഞ്ഞയും നീലയും മുതല്‍, ഫ്ലൂറോസെന്‍റ് വരെ..

ജിന്ജിയുടെ ഭാഷയില്‍ അത് വലിയ ബിസിനസ്‌ ആയിരുന്നു.. ജിഞ്ചി ബക്കറ്റ്‌ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങി..

ആര്‍ക്കു ഏതു കളരിലുമുള്ള ബക്കെറ്റ് നിമിഷങ്ങല്കകം എത്തിച്ചു കൊടുക്കാന്‍ കട്ടക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു..

ജുബ്ബനനെങ്കില്‍ ഒരു സാറിനെ സംശയിച്ചു, ആ പത പിന്തുടര്‍ന്നു.. ബകെറ്റില്‍ ഒരു ബിരുദം എടുക്കാനുള്ള പുറപാടിലായിരുന്നു അവന്‍..കെമിസ്ട്രി ലാബില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടു വരുന്ന ആസിഡ് ഒഴിച്ച് എല്ലാ ബക്കെറ്റുകള്‍ ഉരുക്കി നശിപ്പിച്ചു കൊണ്ടിരുന്നു...

വാസിക്കാണെങ്കില്‍ ബക്കറ്റ്‌ ചെണ്ടയും, തബലയും മദ്ദളവും ഒക്കെ ആയിരുന്നു.. ദിവസവും ഓരോ ബക്കറ്റ്‌ വേണമായിരുന്നു..

പരധന്‍ ബക്കെറ്റില്‍ കലകള്‍ തീര്‍ത്തു..

ചാളപ്പന്‍റെ ബക്കറ്റ്‌ ഒരിക്കലും പോയില്ല അതിനു ഒരു പൂട്ടും താക്കോലും ഉണ്ടായിരുന്നു..

പിന്നെയും ധാരാളം പേര്‍, പല വഴികളില്‍ ആയി യാത്ര തുടര്‍ന്നു..

ബക്കെറ്റിനായുള്ള ആ യാത്രയില്‍ പലരും പല ബക്കെറ്റുകളും പിന്നെ പല കപ്പുകളും നേടിയെടുത്തു....

ഞാനിന്നും ഓടികൊണ്ടിരിക്കുന്നു.. ഒരു ബക്കെറ്റുമായി, പൊട്ടിയ വക്കുള്ള ഒരു നീല ബക്കെറ്റുമായി...

15 November 2010

മാപ്പ്...

ഞാനറിഞ്ഞിരുന്നില്ല..

നീ എന്നോടൊന്നും പറഞ്ഞുമില്ല....

ചിരികളികല്കിടയില്‍ ഒളിപ്പിച്ചിരുന്ന ഒരു വലിയ രഹസ്യം...

നീ കൊണ്ടുനടന്ന നിന്റെ ജീവിതത്തിന്റെ അര്‍ഥം...





ഇന്ന് ഞാന്‍ നീറുന്നു...

എന്റെ ജീവനും...

എന്റെ കണ്ണ് നീര്‍ തുള്ളികള്‍ നിന്റെ രക്തത്തിന് പകരം ആകില്ല, എന്നറിഞ്ഞു കൊണ്ട് തന്നെ,

നിന്റെ സ്നേഹം തിരിച്ചറിയാന്‍ കഴിയാതെ പോയ കുറ്റബോധത്തോടെ..

മാപ്പ്...

26 September 2010

അവസാനത്തെ പ്രതീക്ഷ...

കടം മൂക്കോളം കയറിയപ്പോള്‍ മുന്നില്‍ മറ്റൊരു വഴിയുമില്ല എന്ന തിരിച്ചറിവ് എന്റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ ഇരുപതു രൂപയുമായി വിഷകടയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു. നടക്കുംബോളയിരുന്നു പിന്നില്‍ നിന്ന് ആ വിളി കേട്ടത്. ലോട്ടറിക്കാരന്‍ ചന്ദ്രേട്ടന്‍. കുസലന്ന്വേഷനങ്ങള്‍ക്കിടയില്‍ എന്‍റെ മനസ്സിലൊരു കുഞ്ഞു പുഞ്ച്ചിരി പൊട്ടിവിടര്‍ന്നു. നാളെ ചന്ദ്രേട്ടന്‍ പറയും, "ഇന്നലെ വരെ അവനായ്ട്ട് ഞാന്‍ സംസാരിചിട്ട്ണ്ടാര്‍ന്നു, സംസാരത്തിലും, പെരുമാറ്റത്തിലും ഒരു കൊഴപ്പോണ്ടാര്‍ന്നില്ല.. എന്തൂട്ട്നവം പഹേന്‍....." പെട്ടന്നാണ് ചന്ദ്രേട്ടന്റെ ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിയത്. " ഡാ.. ഒരു ലോട്ടറി ഇടുക്കട്രാ, നാളെ ഉച്ചക്കാ നറുക്കെടുപ്പ്.. ഒരു കോടീം മാരുത്യാ ഫസ്റ്റ് പ്രേയിസു.. ഒന്ന് നോക്കിക്കോട.. , അടിച്ചാല്‍ പിന്നെ ലാവിഷ് അല്ലെ.." ഒരു നിമിഷം ഞാനും ചിന്തിച്ചു.. അവസാനത്തെ പ്രതീക്ഷ....
 ലോട്ടറി ടിക്കെട്ടിനു പത്തു രൂപ...
പിന്നെയും പത്തു രൂപ ബാക്കി ഉണ്ടാകും, ഉച്ചക്ക് ശേഷം വിഷം വാങ്ങാനായി....