പകലിന്‍റെ മനോഹാരിത മറഞ്ഞ പോയ, താരങ്ങളും നിലാവും നിറങ്ങളുമില്ലാത്ത ഒരു രാത്രിയില്‍
വെള്ളിടി വെട്ടേറ്റ കാര്‍മേഘങ്ങള്‍ കരഞ്ഞു തുടങ്ങിയിരിക്കുന്നു..
മൂകമായ ഏതോ ശോകവും പേറി എന്നെ പോലെ തന്നെ ആരെയോ തേടുന്ന ആ രാത്രിയില്‍
ഞാന്‍ പകലിലെ ഞാന്‍, പക്ഷെ ഏകനായിരുന്നില്ല.
ഇന്നലെ പെയ്ത മഴയില്‍, മണ്ണിന്റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
പുതുജീവന്‍റെ നാമ്പുകളുമായി, എന്തോ തിരയുന്ന പാറ്റകളും
പകലിന്‍റെ സ്വപ്നവീചികളില്‍, തേന്‍പാത്രങ്ങളില്‍ നിന്നും വഴി തെറ്റി
പാറി അലയുന്ന ഒറ്റപെട്ട വണ്ടിന്‍ മൂളലും, രാത്രിയുടെ സ്വന്തം, നിറമില്ലാത്ത നിശാശലഭങ്ങളും
എന്‍റെ കൂട്ടിനുണ്ടായിരുന്നു...
കാലത്തിന്റെ കുത്തൊഴുക്കിലേക്ക് ഒരു കുഞ്ഞു കുപ്പിയിലാക്കി
അവള്‍ എന്നോ എവിടെയോ വെച്ചെനിക്ക് വേണ്ടി എറിഞ്ഞ
ഒരു തുണ്ടം കടലാസ് കഷണം എന്നോട് പറഞ്ഞു, അവളുടെ സ്നേഹത്തിനെ കുറിച്ച്.. സ്നേഹത്തിന്‍റെ ആഴത്തിനെ കുറിച്ച്..
ചെവിക്കു പിറകിലെ മുടിയിഴകള്‍ക്ക് വരെ വെള്ളിനിറം പടര്‍ന്നു പിടിച്ചിരിക്കുന്നു..
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കാന് കൊതിച്ചു..
കണ്ണുകള്‍ക്ക് കാണണമെങ്കില്‍ കണ്ണട വേണം, മനസ്സെന്നോടതാവശ്യപെട്ടില്ല..
* * * * * * * * * * * * * * * * * * * * * * * * * * * * * *
നിറം മങ്ങാത്തൊരു കൊച്ചു പനിനീര്‍ പൂവുമായി ഞാന്‍ കാത്തുനിന്നു..
മുട്ടുകാലുകളുടെ പരിഭവം, ഹൃദയത്തിനെ വേദനിപ്പിച്ചപ്പോള്‍, ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍, തോറ്റതെന്‍ പ്രണയമായിരുന്നു..
ഞാന്‍ അറിഞ്ഞിരുന്നില്ല, പരസ്പരം പങ്കുവെക്കാതെ.. മുറിവേറ്റ മനസ്സുമായി ഞങ്ങള്‍ തിരിഞ്ഞു നടക്കുകയായിരുന്നെന്നു..

മഴകളും വേനലുകളും താണ്ടി കാലം ഒരുപാടു മുന്നോട്ടു കുതിച്ചിരിക്കുന്നു...
ഞാന്‍ വീണ്ടും പിറകിലേക്ക് നടന്നു തുടങ്ങുകയാണെന്ന് തോന്നി...
ഒരു വേള
എന്നിലെ ബാല്യം വീണ്ടുമുണര്‍ന്നു... എന്നോട് ചോദിച്ചു
"പ്രണയിച്ചു തുടങ്ങട്ടെ, ഞാന്‍ ഒരു വട്ടം കൂടെ.."