"മൂലകളില്ലാതെ കറങ്ങിനടക്കുന്ന വൃത്തത്തെ അവര്‍ കളിയാക്കികൊണ്ടേയിരുന്നു. മറ്റെല്ലാവരും ആ ഒരു നിമിഷത്തില്‍ ഒന്നായിത്തീരുകയായിരുന്നു.
ഒന്നാലോചിച്ചപ്പോള്‍ വൃത്തത്തിനും തോന്നിക്കാണണം, ആ ഒറ്റപെടല്‍. പക്ഷെ തന്‍റെ വ്യത്യസ്തതയെ മാത്രം വൃത്തം കണ്ടില്ല. അപകര്‍ഷത ബോധം മാത്രം കളിയാടികൊണ്ടിരുന്ന മനസ്സില്‍ ഒരു ദുസ്വപ്നം പോലെ, ത്രികോണം മുതല്‍ എണ്ണിയലോടുങ്ങാത്ത ഭുജങ്ങലുള്ള രൂപങ്ങളുടെ വേട്ടയാടല്‍ മാത്രമായ നിമിഷങ്ങള്‍.
ഇന്‍സ്ട്രുമെന്റ് ബോക്സിന്‍റെ മുകളിലെ നിലയില്‍, ഒരു തുണ്ടം കയറിന്മേല്‍ വൃത്തം തൂങ്ങിയാടുമ്പോള്‍, അന്തം വിട്ടുകൊണ്ട് അടിയില്‍ നില്പുണ്ടായിരുന്നു പ്രിയ സുഹൃതുകളായ വരയും, കോമയും പിന്നെ കുറെ കുത്തും ഒരു ആശ്ചര്യ ചിഹ്നവും.."