കീറിയെടുത്ത കുറെ ചിത്രങ്ങള്‍...
"മനസ്സില്‍ തോന്നിയതൊക്കെ ഞാനിവിടെ കുത്തികുറിക്കുന്നു.. അതിനു കഥയെന്നോ, അനുഭവ കുറിപ്പെന്നോ, യാത്ര വിവരണമെന്നോ വേര്‍തിരിവുകളില്ല... എല്ലാം മനസ്സിന്റെ വികൃതികളില്‍ നിന്നും രൂപപെടുന്ന വികൃതമായ രൂപരേഖയില്ലാത്ത ചിത്രങ്ങള്‍ മാത്രം.. ചായങ്ങളുടെ ഏറ്റകുറച്ചിലുകള്‍ നിങ്ങള്‍ സദയം പൊറുക്കുക... "
21 November 2017
9 October 2013
സ്റ്റാറ്റസ്!
പതിവിലും നേരം വൈകി അയാൾ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. കുറ്റിക്കാടും കഴിഞ്ഞു ശ്മശ്ശാനമെത്തിയപ്പോൾ മനസ്സിൽ ഒരു ശങ്കയും, അതോടൊപ്പം ഒരു നേരിയ വെളിച്ചവും തലയിൽ വിരിഞ്ഞു. അയാൾ തന്റെ ഫ്ലാഷ് ഇല്ലാത്ത മൊബെയിൽ ക്യാമറ പതുക്കെ ഓൺ ചെയ്തു, സാവധാനം നടന്നു. 'എന്തേലും മരുന്നിനു കിട്ട്‌യാലൊ, എഫ്ബി സ്റ്റാറ്റസിനു കൂടെ ഒരു ഫോട്ടൊയും.. പിന്നെ ലൈകിന്റെ ഒരു ഘോഷയാത്ര തന്നെയാകും '
പിറ്റേ നാൾ അയാളുടെ എഫ്ബി വാളിൽ കമ്മന്റുകൾക്കൊപ്പം ഹാരങ്ങളും റീത്തുകളും കൊണ്ടു നിറഞ്ഞിരുന്നു.
ആളുകൾ കുശുകുശുത്തു ' എന്തൊ കണ്ടു പേടിച്ചതാണത്രെ '