11 December 2010

ഹ്രസ്വ ദൈര്‍ഖ്യമുള്ള സ്വപ്‌നങ്ങള്‍

ഇന്റര്‍വ്യുകള്‍ അറ്റന്‍ഡ് ചെയ്തു മടുത്തു നടക്കുമ്പോഴും, എന്‍റെ സ്വപ്നങ്ങള്‍ക് നിറവ്യത്യാസമുണ്ടായിരുന്നില്ല. അവ മങ്ങാന്‍ പാകത്തിനുള്ളവയയിരുന്നില്ല.
പിന്നെയും ഞാന്‍ അന്വഷണം തുടര്‍ന്നു കൊണ്ടിരുന്നു. അതെ സമയം എന്‍റെ സ്വപ്നങ്ങളുടെ നിറ ദൈര്‍ഖ്യം മനസ്സിലാക്കാന്‍ കഴിവില്ലാത്ത എന്‍റെ വീട്ടുക്കാര്‍ എനിക്ക് എങ്ങിനെയെങ്കിലും ഒരു ജോലി ശരിയാക്കാന്‍ സമാന്തരമായി മറ്റൊരു കോണിലൂടെ  ശ്രമിച്ചു കൊണ്ടിരുന്ന വിവരം ഞാനറിയുന്നത്, ആ ശ്രമത്തിന്‍റെ പരിസമാപ്തി എന്‍റെ സ്വപ്നങ്ങളെ ചവിട്ടിയമര്‍ത്തി കടന്നു വന്ന ആ നിമിഷത്തിലായിരുന്നു. ഞാന്‍ എന്‍റെ പ്രതിഷേധം മൌനതിലൊതുക്കി നില്‍കുമ്പോള്‍, മുത്തശ്ശിയുടെ ആ വാക്കുകള്‍
-"പഠിച്ചതും കെട്ടി പിടിചോണ്ടിരുന്നാല്‍ തിന്നാനും, കുടിക്കാനും ആരും കൊണ്ട് വന്നു തരില്ല ന്‍റെ  കുട്ട്യേ.. നിന്നെ മാത്രം കണ്ട ഈ കുടുംബം ഇങ്ങനെ കഴിയനെ.." -
എന്‍റെ സ്വപ്നങ്ങള്‍ക് വിള്ളലെല്‍പ്പിക്കുന്നത് ഞാനറിഞ്ഞു. ഇനി ഒരിക്കലും എനിക്ക് എന്‍റെ സ്വപങ്ങളിലെ വര്‍ണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയില്ല..
ആലോചിക്കുന്തോറും, നെഞ്ചില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു.. തൊണ്ട ഇടറി..
ഞാന്‍ തീരുമാനിച്ചു..
വടക്കേ ഇന്ത്യയിലെ വലിയ ഒരു ഓട്ടുകമ്പനിയിലെ നിസ്സാരമായ ആ ജോലിയില്‍ നാളെ കാലത്ത് ജോയിന്‍ ചെയ്യണം. പെട്ടിയും, സര്‍ടിഫികെട്ടും എല്ലാം പായ്ക്ക് ചെയ്തു തരുമ്പോള്‍ ഓരോ സാധനങ്ങള്‍ പെട്ടിയുടെ എവിടെയാണെന്നും മറ്റും അമ്മ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിലും ഞാന്‍ കേള്‍കുന്നുണ്ടയിരുന്നു..
ആ വീടിനോടും, എല്ലാവരോടും യാത്ര പറഞ്ഞു, തകര്‍ക്കപെട്ട എന്‍റെ സ്വപ്നങ്ങളെ അവിടെ ഉപേക്ഷിച്ച്, കോലായില്‍ നിന്നും വീതിയില്ലാത്ത ആ ചെറിയ ചെമ്മണ്‍ പാതയിലെക്കിറങ്ങി നടക്കുമ്പോള്‍, ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി...

നിറഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ പുതിയ സ്വപ്‌നങ്ങള്‍ പൂത്തുതുടങ്ങിയിരിക്കുന്നു..
നിറം മങ്ങാത്ത പുതിയ സ്വപ്‌നങ്ങള്‍..

സ്വയം ശപിച്ചു തിരിഞ്ഞു നടകുമ്പോള്‍ പാന്റിന്റെ വലതു പോക്കെറ്റില്‍ കയ്യിട്ടു, ഞാന്‍ ഒന്ന് കൂടി ഉറപ്പു വരുത്തി..
ആ കുറിപ്പ് ഭദ്രമായി, അവിടെ തന്നെ ഉണ്ടെന്നു..

അങ്ങ് ദൂരെ നിന്നും ഒരു ട്രെയിനിന്റെ ചൂളം വിളി മുഴങ്ങുന്നുണ്ടായിരുന്നു...

No comments: