ചാപ്ലി ഒരു സംഭവമായിരുന്നു..
പുഷുവാണെങ്കില്‍ ഒരു മഹാ സംഭവവും..
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം ചാപ്ലിയും, പുഷുവും, ഉടായിയും കൂടി ബൈക്കില്‍, കോളേജില്‍ നിന്നും വരുകയായിരുന്നു..
പോലീസ് സ്റ്റേഷന്‍റെ മുന്‍പില്‍ ചെക്കിംഗ് ഉണ്ടെന്നു വഴിയില്‍ നിന്നും വിവരം കിട്ടി..
വണ്ടി തിരിക്കാനൊന്നും ചാപ്ലി മെനകെട്ടില്ല, കാരണം പുഷു കൂടെ ഉള്ളത് തന്നെ..
പുഷു എന്ന് പറഞ്ഞാല്‍ ഇംപ്രെഷന്‍ ആണ്...
ആളുകളെ ഇംപ്രസ് ചെയ്തു കയ്യിലെടുക്കുന്ന ഒരു മായജലകാരന്‍..
എല്ലാവകും വേണ്ടപെട്ടവന്‍.. സുഹൃത്ത്.. വഴികാട്ടി..
സ്റ്റേഷനും അതിനുള്ളിലുള്ളവരെല്ലാം അവന്‍റെ സുഹൃത്തുകളില്‍ കുറച്ചു പേര്‍ മാത്രമായിരുന്നു..
ചാപ്ലി ദൈര്യപൂര്‍വം ബൈക്ക് പെടച്ചു വന്നു..
പറഞ്ഞ പോലെ സ്റ്റേഷന്‍റെ മുന്‍പില്‍ മൂന്ന് പേര്‍ കാകി ഉടുപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു...
പുഷുവും ഉടായിയും ചാപ്ലിക്ക് ദൈര്യം പകര്‍ന്നു നല്‍കി.. "ഒന്നും നോക്കേണ്ട.. നീ ഇട്തു പോയ്കോ.. "
വണ്ടി ഒന്ന് വേഗം കുറച്ച ശേഷം ചാപ്ലി മുന്നോട്ടു തന്നെ തുടര്‍ന്നു.. ചുറ്റുപാട് ശ്രദ്ധികാതെ മറ്റു രണ്ടു പേരും തല കുനിച്ചിരുന്നു 'ബുദ്ധിപൂര്‍വ്വം'..
"എന്ത്..!!!!! തീക്കട്ടയില്‍ ഉരുമ്പരിക്കുന്നോ..??????"
ഒരു ബൈക്കില്‍ മൂന്ന് പേര്‍, ഇത്രയും ദൈര്യത്തില്‍, അതും സ്റ്റേഷന്‍റെ മുന്‍പിലൂടെ ഓടിച്ചു പോകുന്നു..
മുന്നില്‍ നില്‍കുന്ന പോലീസ്കാരന്‍ ബൈക്ക് നിര്‍ത്താനായി കൈ കാണിച്ചു.....
പുഷുവിനെ അറിയുന്ന പോലീസ്കാരന്‍ ഹായ് പറയുകയാണെന്ന് കരുതി തിരിച്ചും കൈ കാണിച്ചു ചാപ്ലി വണ്ടി നിര്‍ത്താതെ തന്നെ ഓടിച്ചു പോന്നു...
മെയിന്‍ റോഡില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കയറി റൂമിലേക്ക് കുതിക്കുമ്പോള്‍, അപ്രതീക്ഷിതമായി ഒരു ജീപ്പ് മുന്നില്‍ വന്നു നിന്നു..
എല്ലാവരും അവരവരുടെ വണ്ടികളില്‍ നിന്നും ചാടി ഇറങ്ങി.
ജീപ്പില്‍ നിന്നും ഇറങ്ങിയത് പുതിയ എസ്.ഐ ആയിരുന്നു(പുഷു ഒന്ന് നോക്കി.. വീണ്ടും കണ്ണ് തിരുമ്പി ഒന്ന് കൂടെ നോക്കി ).
ചാടി ഇറങ്ങിയ ആ പുതിയ പോലീസ് എസ്.ആയിയുടെ വലത്തേ കൈ ഒന്ന് ഉയര്‍ന്നു ചാപ്ലിയുടെ ഇടത്തെ കവിളിലൂടെ തൊട്ടുരുമ്മി കടന്നു പോയി.
സഹായത്തിനായി പുഷുവിനെയും ഉടായിയെയും നോക്കിയ ചാപ്ലി അങ്ങ് ദൂരെയുള്ള അസ്തമയ സൂര്യന്‍റെ സൌന്ദര്യം ആസ്വദിക്കുന്ന രണ്ടു പേരെ കണ്ടു അന്തം വിട്ടു നിന്നു...
No comments:
Post a Comment