ഇതൊരു റാഗ്ഗിംഗ് കഥയാണ്.. റാഗ്ഗിംഗ് എന്ന് പറയുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന അടിയും കുത്തും ചവിട്ടും ഒന്നും അല്ല ഈ കഥയില്‍ പകരം, 'തൃശൂര്‍ മലയാളം' മാത്രം പഠിച്ചു പോയി എന്ന തെറ്റുകൊണ്ടു രാഗ്ഗിങ്ങിനിടയില് അടി മേടികേണ്ടി വന്ന ഒരു കഥ..
കോളേജില്‍ ചേര്‍ന്ന്, ഹോസ്റ്റല്‍ ജീവിതം തുടങ്ങിയതിനു ശേഷം, രാഗ്ഗിങ്ങില് രക്ഷ നേടാനായി വളരെ സൂക്ഷിച്ചായിരുന്നു പുറത്തു പോകെല്ലാം. കോളേജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക് പ്രവേശനം ഇല്ലാത്തതിനാല്‍, ഞങ്ങളെ തപ്പി അവര്‍ പുറത്തു നടക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ ഞാന്‍ പിടിക്കപെട്ടു, അതും ഹോസ്റ്റലിന് പുറത്തു താമസിക്കുന്ന കുറച്ചു ടീംസിന്റെ കയ്യില്‍ .
അവരുടെ റൂമില്‍ ചെല്ലേണ്ട സമയമെല്ലാം 'ഫിക്സ് ' ചെയ്തു, "ചെല്ലതിരുന്നാലോ, ആരെയെങ്കിലും അറിയിക്കാന്‍ ശ്രമിച്ചാലോ, ഇവിടെ മാത്രമല്ല ലോകത്തുള്ള ഒരു കോളേജിലും നീ പഠിക്കില്ല എന്ന മുന്നറിയിപ്പോടെ" അവര്‍ എന്നെ പറഞ്ഞു വിട്ടു...
അന്ന് വൈകുന്നേരം അഞ്ചു മണിക്ക് കോളേജ് കഴിഞ്ഞ ഉടനെ എന്നെ അവര്‍ പൊക്കി ബൈക്കില്‍ നടുവില്‍ ഇരുത്തി ഒരു കാട്ടുമുക്കിലെകായിരുന്നു കൊണ്ടുപോയത്.
ഞാന്‍ കരുതി രാഗ്ഗ് ചെയ്തു അബദ്ധവശാല്‍ ഞാന്‍ കൊല്ലപെട്ടാല്‍ ശവം ഇവിടെ ഉപേക്ഷിച്ചാല്‍ ആരും അറിയില്ല അതിനാകും ഇവിടം തിരഞ്ഞെടുത്തതെന്ന്, പിന്നെടെനിക്ക് മനസ്സിലായി അവരുടെ റൂം ഇവിടെയാണ്. ഒരു ശ്മശാനം പോലെ തോന്നിക്കുന്ന ഈ സ്ഥലത്ത് തന്നെ റൂം തിരഞ്ഞെടുക്കാനുള്ള കാരണം റാഗ്ഗിംഗ് മറ്റുള്ളവര്‍ അറിയതിരികാന് വേണ്ടിയാകും എന്നും എനിക്ക് തോന്നി.. ഇതെല്ലം ഞാന്‍ ആലോചിക്കുമ്പോള്‍ വളരെ സന്തോഷവാനായിരുന്നു. പേടിച്ചു പേടിച്ചു എന്റെ കാലുകള്‍ തളരുന്ന പ്രതീതിയായിരുന്നു. മൂത്രമൊഴിക്കാന്‍ മുട്ടി മുട്ടി എന്തും സംഭവിക്കുന്ന അവസ്ഥ, പക്ഷെ ചോദിയ്ക്കാന്‍ പേടി.. അങ്ങിനെ ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് നിന്നും അവരുടെ കൂടെ നടന്നു വീടിന്റെ മുന്നിലെത്തി. അവിടെ ഒരു പത്തിരുപതു പേര്. അതും കൂടി കണ്ടതോടെ , ഞാന്‍ അമ്മയെയും എല്ലാവരെയും ഒന്നോര്‍ത്തു. മരിക്കാന്‍ പോകുന്നു. കരച്ചില് വരുന്നു.. ആകെ കൂടി... റാഗ്ഗിംഗ്!!! ഇരുപതു പേര് കൂടി എന്നെ കൊല്ലുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കുന്നേരം ഒരുവന്, എവിടെ നിന്നോ ആരോ ഒരു ചവിട്ടും പിന്നെ ഒരു അലര്‍ച്ചയും കേട്ടു. "പ്ഫാ നായിന്റെ മോനെ അടികെട സല്യൂട്ട്" അതോടു കൂടി ഞാന്‍ കരച്ചില് തുടങ്ങി.. പൂര കരച്ചില്.. ഉറക്കെ ഓലിയിട്ടു കരയാന്‍ തുടങ്ങിയതോടെ അങ്ങിനെ ആരോകെയോ എന്നെ പോകി കൊണ്ട് പോയി ഏതോ റൂമില്‍ ഇട്ടടച്ചത് മാത്രം ഓര്‍മയിലുണ്ട്... പിന്നെ എപ്പോഴോ റൂം തുറന്നു എന്നെ ഒരുത്തന് കൊണ്ട് പോയി കുറെ ഉപദേശിച്ചു. ആരും ഒന്ന് ചെയ്യില്ല പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു വേറെ ഒരു റൂമിന്റെ മുന്നിലെത്തിച്ചു..
ഭയം വിട്ടുമാറാതെ മെല്ലെ ഞാന്‍ വിശലമായ ആ മുറിയിലേക്ക് നീങ്ങി..
അവിടെ ഞാന്‍ കണ്ടു... യേശു ക്രിസ്തുവിനെ, തൊട്ടപ്പുറത്ത് വീരപ്പന്..
പിന്നെ ഒരു ആനയും പാപ്പാനും, തട്ടുകടയില്‍ ചായയുണ്ടാക്കുന്ന തിരക്കില്‍ മറ്റൊരാള്‍..
വേറൊരിടത്ത് ഒരു കള്ളുകുടിയന് തകര്‍ത്താടുന്നു ..
അതിനിടയില്‍ അപ്പുറത്ത് ഒരുവന് "റേപ്" ചെയ്യുന്നു.. പക്ഷെ ആരെയാണ് എന്ന് എനിക്ക് വ്യക്തമായില്ല.
കാരണം, അവനെ കൂടാതെ അവിടെ വേറെ ആരെയും കാണാന്‍ ഉണ്ടായിരുന്നില്ല..
പെട്ടെന്ന് ഒരര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി..
" നായിന്റെ മോന്റെ മോന്റെ മോനെ.. പണി ഒന്നും ഇല്ലാലെ.. കാഴ്ച കണ്ടു ഇങ്ങനെ രസിക്യാലെ..??"
അവിടെ കിടക്കുന്ന സിഗരറ്റിന്റെ കുറ്റികള്‍ ചൂണ്ടി കാണിച്ചു കൊണ്ട് മറ്റൊരുവന് പറഞ്ഞു.. "അതെല്ലാം എടുത്തു ചാടെട..."
ഞാന്‍ പതിയെ ചെന്ന് ആ കുറ്റികളെല്ലാം പെറുക്കി എടുത്തു ചാടി.. ഒരു നാലഞ്ച് ചാട്ടം. എന്നിട്ട് ഞാന്‍ ചാട്ടം നിര്‍ത്തി മാറി നിന്നു..
എന്നോട് ചാടാന്‍ പറഞ്ഞവന്, ഞാന്‍ ആ കുറ്റികളെല്ലാം പിടിച്ചു നില്കുന്നത് കണ്ടപ്പോള്‍ പിന്നെയും അലറി..
"അതും പിടിച്ചോണ്ട് , അവടെ നിക്കാന പറഞ്ഞ്നെ .. ചാടെട..!!" പിന്നെ ഒന്നും നോക്കിയില്ല ഞാന്‍.. അതെല്ലാം പിടിച്ചോണ്ട്.. നിര്‍ത്താതെയുള്ള ചാട്ടമായിരുന്നു.." , എന്റെ ചാട്ടം കണ്ടു അന്തം വിട്ടു നില്കുകയയിരുന്ന, എന്നോട് ചാടാന്‍ കല്പിച്ചവന് പിന്നെയും എന്റെ അടുത്ത് വന്നു ചോദിച്ചു.."നിന്നോട് എന്ത് ചെയ്യാനാ, ഞാന്‍ പറഞ്ഞെ ..? "
ഞാന്‍ പറഞ്ഞു.. "ഇതൊക്കെ എടുത്തിട്ട് ചാടാന്‍.."
അവന് വീണ്ടും അലറി .. "അന്നിട്ട് മോന് എന്തന്ന ഇത്ര നേരം ചെയ്തേനെ.. ഇതും പിടിച്ചോണ്ട് തുള്ളി യ്യെന്തന്നെ എടങ്ങേറക്വ ... അതിടുത്തു ആ കൊട്ടെല്‍ക് (ചവറ്റു കൊട്ട) ചാടെട , നായിന്റെ മോനെ.."
ആ അലര്‍ച്ചയില്‍ എനിക്ക് ഒരു കാര്യം മനസ്സിലായി ,
അവന് ഉദ്ദേശിച്ച ചാട്ടം ഇതല്ല.. ഇതെല്ലം നിലത്തു വെച്ച് അതിനു മുകളിലൂടെ ആ കൊട്ടെല്‍ക് എടുത്തു ചാടാനാണ് പറയ്ന്നത്..
അങ്ങിനെ ആ പെറുക്കിയെടുത്ത കുറ്റികളെല്ലാം, നിലത്തു വീണ്ടും കൂട്ടിവെച്ച ശേഷം അതിനു മുകളിലൂടെ ഒരു ചാട്ടവും നേരെ ആ കൊട്ടെല്‍ക്.
കൊട്ടെല് വന്നു നിന്നതും കൊട്ട നടു പിളര്‍ന്നു തകര്‍പ്പണമായി. കൊട്ടയിലെ ചപ്പു ചവറെല്ലാം പുറത്തും..
ടപ്പ്!!
ആ ശബ്ദം മാത്രമേ ഞാനും കേട്ടുള്ളൂ..
പക്ഷെ തലയില്‍ ഒരു തരിപ്പ് അനുഭവപെട്ടു..
കണ്ണില്‍ ഇരുട്ടും അതില്‍ ചെറിയ മിന്നലുകള്‍ പോലെ എന്തോ വന്നു പോകുന്നതും പോലെ തോന്നി..
തല കുടഞ്ഞു ശ്വാസം നേരെയാകി, എഴുന്നേറ്റു നിന്നപ്പോഴേക്കും, ശബ്ദം കേട്ടു മറ്റുള്ളവന്മാര്‍ വന്നു അവനെ പിടിച്ചു മാറ്റി, എന്നെ
പുറത്തേക്കു കൊണ്ട് വന്നു, കാര്യങ്ങള്‍ അറിഞ്ഞ അവര്‍ എനിക്ക് മനസ്സിലാകി തന്നു..
"ചാടുക" എന്ന വാക്ക് തൃശ്ശൂരില്‍ നിന്നും കോഴിക്കോട് വഴി കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍, വന്നു ചേരുന്ന വ്യതിയാനങ്ങളെ കുറിച്ച്..
അങ്ങിനെ ആ അടി എനിക്ക് ഒരു പുതിയ പാഠം സമ്മാനിച്ചു..
ജില്ലകളുടെ അതിരുകള്‍ താണ്ടുമ്പോള്‍ ശൈലികളില്‍ മാത്രമല്ല, അര്‍ഥങ്ങളിലും മലയാള ഭാഷയ്ക്ക് വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ടെന്ന പാഠം..
2 comments:
ethethayalum kalakki kollam chirikoru vakayayi...enikorma vannathu ninte seminar aayirunnu.
ne pandu thrissur eglishil seminar eduthu tamilans antham vittunilkkukayum malayalees kammiznnu kidannu chirikkukayum madom "you should take the seminar in english not in malayalam" nnu paranja kadha..:)
എന്റെ slang എന്നെ കുറെ help ചെയ്തിട്ടുണ്ട്.. മലയാളം സെമിനാര്‍ എടുക്കുമ്പോള്‍ സര് അടക്കം എല്ലാരും അന്തം വിട്ടിരിക്കുകയായിരുന്നു...
പക്ഷെ അതിനു ശേഷം പലരും congrats പറഞ്ഞു.. സെമിനാറിനല്ല എന്റെ ഭാഷയ്ക്ക്.. അത് പോലെ ഈ ഭാഷ എനിക്ക് ഫ്രെന്‍സിനെ നേടിതന്നിട്ടുണ്ട്... so thrissur lang jz rocks.. lol
Post a Comment